-
പുണ്യാളാധി
ഒരു പാവം പുണ്യാളന്റെ ആധി മുന്നറിയിപ്പ് ഈ കഥയും ഇതിലെ കഥാപാത്രങ്ങളും കഥാപശ്ചാത്തലവും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും പുലർത്തുന്നില്ല എന്നാണ് എന്റെ അവകാശവാദമെങ്കിലും, അതൊന്നും അങ്ങനെ സമ്മതിച്ചുതരാൻ പറ്റുന്ന കാര്യമല്ലെന്ന് പറയുന്നവരോട് ഒന്നേ എനിക്ക് പറയാനുള്ളൂ… “കഥയെ വെറും കഥയായി മാത്രം കാണൂ…” കലൂർ പള്ളിയിൽ സായാഹ്ന കുർബാന നടക്കുകയാണ്. അച്ചന്റെ തീപ്പൊരി പ്രസംഗത്തിന് സാക്ഷികളായി ഒട്ടനവധി വിശ്വാസികൾ കണ്ണും കാതും തുറന്നുപിടിച്ചിരിപ്പുണ്ട്… അതിനിടയിലും വായ് പൊളിച്ച് കൂർക്കം വലിച്ചുറങ്ങുന്ന അപ്പാപ്പന്മാർ… സാരിത്തുമ്പിനാൽ തലമൂടി കണ്ണുകൾ…
-
തടിവിലാപം
വർഷങ്ങൾക്കു മുൻപ്… “ജെസിമോൾ…..” ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങിവന്ന രണ്ടു വലിയ ഉണ്ടക്കണ്ണുകളുള്ള അറ്റൻഡർ ചേച്ചി വിളിച്ചുപറഞ്ഞു. എൺപത് കഴിഞ്ഞ ഒരു അമ്മച്ചിയേയും കൊണ്ട് അമ്പത് കഴിഞ്ഞ ഒരു ചേച്ചി ഡോക്ടറുടെ റൂം ലക്ഷ്യമാക്കി പാഞ്ഞു. “ഇതിലാരാണ് അറ്റൻഡർ ചേച്ചി പറഞ്ഞ ജെസ്സിമോൾ?” സംശയം എന്റേത് മാത്രമായിരുന്നില്ല. എന്നോടൊപ്പം കുറച്ചുനേരത്തേക്കെങ്കിലും മനസ്സിൽ പല സ്വപ്നങ്ങളും നെയ്തെടുത്ത കുറെയേറെ ‘മാന്യ’ദേഹങ്ങളുടെയും കൂടിയായിരുന്നു അത്. എണ്ണത്തിൽ മാത്രമല്ല, ആധിയുടെ കാര്യത്തിലും രോഗികളെക്കാൾ കഷ്ടം അവരുടെ കൂടെ വന്നിരിക്കുന്നവരാണ്. അത്തരത്തിലുള്ള രണ്ടു ‘ആധി’കളുടെ…
ഏടുകളിലൂടെ





